കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസ്, പെര്‍മിറ്റ് ഫീസ് 10-04-2023 മുതല്‍ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവര്‍ക്ക് അധികമായി അടവാക്കിയ തുക തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ കെ-സ്മാര്‍ട്ട് വഴി 2026 ഡിസംബര്‍ 31 വരെ അപേക്ഷിക്കാവുന്നതാണ്.

പഞ്ചായത്ത്

തെന്നല പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നവയാണ്.

ശരീഫ് വടക്കയില്‍

പ്രസിഡൻ്റ്

സുലൈഖ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് കോയ സി കെ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഫാഹിദ ഇ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അന്‍വര്‍ കെ പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സുരേഷ് കൃഷ്ണന്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ വേങ്ങര ബ്ലോക്കിലാണ് തെന്നല പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്

വാര്‍ഡുകള്‍: 19, നിയമസഭാ മണ്ഡലം: തിരൂരങ്ങാടി, ലോകസഭാ മണ്ഡലം: പൊന്നാനി

വില്ലേജ്: തെന്നല

ആകെ ജനസംഖ്യ (2011): 29190

വിസ്തീര്‍ണ്ണം: 10 ച.കി.മി

K-SMART App

K-SMART - Mobile App

Download Now

decorative icons

തെന്നല ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തെന്നല പഞ്ചായത്ത് 1925-ൽ രൂപംകൊണ്ട ഒരു പഴക്കമേറിയ ഗ്രാമപഞ്ചായത്താണ്. 1982 വരെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി നാട്ടുകാർ ദൂരപ്രദേശങ്ങളിലെ സ്കൂളുകളെ ആശ്രയിക്കേണ്ടിവന്നു. 1964-ൽ നടന്ന ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരപ്പിൽ ഗോപാലമേനോൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് മതസൗഹാർദ്ദത്തിന്റെ ഉദാഹരണമായിരുന്നു. 1920-ൽ പ്രൈമറി വിദ്യാലയവും 1992-ൽ സി.എച്ച്. സ്മാരക പഞ്ചായത്ത് ലൈബ്രറിയും ആരംഭിച്ച് വിദ്യാഭ്യാസ-സാംസ്കാരിക വളർച്ചയ്ക്ക് വഴിതെളിച്ചു. ഫുട്ബോൾ ഇവിടെ ഏറ്റവും ജനപ്രിയമായ കായിക വിനോദമാണ്, കൂടാതെ റോഡ്-തപാൽ സൗകര്യങ്ങളും ക്രമേണ വികസിച്ചു. തെങ്ങ്, വാഴ, കവുങ്ങ്, വെറ്റില, ഇഞ്ചി തുടങ്ങിയ കൃഷികൾ ഗ്രാമത്തിന്റെ സാമ്പത്തിക അടിസ്ഥാനമായി നിലനിന്നിരുന്നു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 31, 2026

നിർമലം – പുതുയുഗ ശുചിത്വ കേരളം - ക്യാമ്പയിന് തുടക്കമായി

സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'നിർമലം – പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന്റെ ഭാഗമായി തെന്നല ഗ്രാമപഞ്ചായത്തിൽ IC 100 Challenge – I Care, I Clean, I Commit ജനകീയ ശുചിത്വ ക്യാമ്പയിന് തുടക്കം കുറിച്ചു.മാലിന്യമുക്ത തെന്നല എന്ന...

കൂടുതൽ വായിക്കുക