കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസ്, പെര്‍മിറ്റ് ഫീസ് 10-04-2023 മുതല്‍ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവര്‍ക്ക് അധികമായി അടവാക്കിയ തുക തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ കെ-സ്മാര്‍ട്ട് വഴി 2026 ഡിസംബര്‍ 31 വരെ അപേക്ഷിക്കാവുന്നതാണ്.
പുരസ്കാരങ്ങള്‍

ശുചിത്വം കാത്തുസൂക്ഷിക്കുക എന്നത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സുപ്രധാന ചുമതലയാണ്. എല്ലാ വീടുകളിലും കക്കൂസ് നിർമ്മിക്കുക , തുറസ്സായ സ്ഥലത്ത് മലവിസർജ്ജനം ചെയ്യുന്ന ശീലം ഇല്ലാതാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ഭാരതസർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ബഹുമതിയാണ് നിർമ്മൽ ഗ്രാമ പുരസ്ക്കാരം (Nirmal Gram Puraskar). 'ക്ലീൻ വില്ലേജ് അവാർഡ്' എന്നും ഇതറിയപ്പെടുന്നു. 2008 ല്‍ ഈ നേട്ടം തെന്നല ഗ്രാമപഞ്ചായത്ത് കൈവരിച്ചിട്ടുണ്ട്