കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
യാഥാർഥ്യബോധത്തോടെയും ജനകേന്ദ്രിത സമീപനത്തോടെയും സുതാര്യവും സമയബന്ധിതവുമായ സേവനങ്ങൾ ഉറപ്പാക്കി, ജനങ്ങളുടെ പൂർണ സംതൃപ്തി കൈവരിക്കുന്നതോടൊപ്പം മാതൃകാപരമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി പഞ്ചായത്തിനെ ഒരു മികച്ച ജനസൗഹൃദ സ്ഥാപനമാക്കി മാറ്റുക.
ദൗത്യം
ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ലഭ്യമായ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയും ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും ചെയ്യുക. സമ്പൂർണ ഗുണമേന്മാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള സേവനങ്ങൾ ലഭ്യമാക്കുകയും കാര്യക്ഷമവും സുതാര്യവും അഴിമതിരഹിതവുമായ ഭരണസംവിധാനം ഉറപ്പാക്കുകയും ചെയ്യുക. ഇതിലൂടെ സേവനാവകാശികളുടെ പരിപൂർണ സംതൃപ്തിയും പഞ്ചായത്തിന്റെ സമഗ്ര പുരോഗതിയും കൈവരിച്ച് പഞ്ചായത്തിനെ മാതൃകാപരമായ ജനസൗഹൃദ പഞ്ചായത്താക്കി വികസിപ്പിക്കുക.