തെന്നല ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
സാമൂഹ്യസാംസ്കാരികചരിത്രം
1982 വരെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു പോലും 10 കിലോമീറ്റര്‍ അകലെയുള്ള തിരൂരങ്ങാടി പഞ്ചായത്തിലെ ഗവണ്മെന്റ് ഹൈസ്കൂളിനെയും, 12 കിലോമീറ്റര്‍ അകലെയുള്ള കോട്ടക്കല്‍ രാജാസ് ഹൈസ്കൂളിനെയും ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു ഈ ഗ്രാമവാസികള്‍. പരപ്പനങ്ങാടിയില്‍ പോയി താമസിച്ചുപഠിച്ചവരും 1940-കാലഘട്ടങ്ങളില്‍ ഈ പഞ്ചായത്തിലുണ്ടായിരുന്നു. തെന്നല, തെന്നല-വെന്നിയൂര്‍, അപ്ള, വാളകൊളം, ക്ളാരി, അമ്പലവട്ടം, പുതുപ്പറമ്പ്, ചെറുശ്ശോല എന്നീ ദേശങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു പഴയ തെന്നല പഞ്ചായത്ത്. ഈ പ്രദേശങ്ങളെല്ലാം തന്നെ പഴയ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴിലായിരുന്നു. 1925 ജനുവരിയില്‍ തെന്നല പഞ്ചായത്ത് നിലവില്‍ വന്നതായി ചരിത്രരേഖകളില്‍ നിന്ന് മനസ്സിലാക്കാം. അക്ഷരാഭ്യാസമുള്ളവര്‍ ഒത്തുകൂടി, കൈപൊക്കി വോട്ട് ചെയ്തായിരുന്നു അക്കാലത്ത് പ്രസിഡന്റിനെ തെരഞ്ഞെടുത്തിരുന്നത്. 1964-ലാണ് ഈ പഞ്ചായത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. ആ വര്‍ഷം ജനുവരി മാസം തന്നെ പുതിയ പഞ്ചായത്തുബോര്‍ഡ് നിലവില്‍ വരികയും ചെയ്തു. പരപ്പില്‍ ഗോപാലമേനോനായിരുന്നു ആദ്യ പഞ്ചായത്തുപ്രസിഡന്റ്. 85 ശതമാനത്തിലധികം മുസ്ളീങ്ങള്‍ അധിവസിക്കുന്ന ഈ ഗ്രാമത്തില്‍, അന്ന് ഗോപാലമേനോനെ പഞ്ചായത്തുമെമ്പറായി തെരഞ്ഞെടുത്തത് എതിരില്ലാതെയായിരുന്നു. അതുപോലെ തന്നെ ഒന്‍പതംഗ പഞ്ചായത്ത് ബോര്‍ഡില്‍ മുസ്ളീംലീഗിന് അഞ്ചംഗങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുസ്ളീംലീഗുകാരനല്ലാത്ത മേനോനെ പഞ്ചായത്തുപ്രസിഡന്റായി തെരഞ്ഞെടുത്തതും ഐകകണ്േഠ്യന ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്. പരമ്പരാഗതമായി ഇവിടെ നിലനിന്നു പോന്നിരുന്ന മതമൈത്രിയുടെയും രാഷ്ട്രീയ സൌഹാര്‍ദ്ദത്തിന്റേയും ഏറ്റവും വലിയ തെളിവാണത്. 1920-ല്‍ തന്നെ പഞ്ചായത്തില്‍ ഒരു പ്രൈമറി വിദ്യാലയം സ്ഥാപിക്കപ്പെട്ടിരുന്നു. ഗ്രന്ഥശാലാ രംഗത്ത് സി.എച്ച്.സ്മാരക പഞ്ചായത്ത് ലൈബ്രറി 1992-ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. മതസംഘടനകള്‍ നടത്തുന്ന ലൈബ്രറികളും വായനശാലകളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഈ പ്രദേശത്ത് ഏറ്റവുമധികം പ്രചാരം സിദ്ധിച്ചിട്ടുള്ള കായികയിനം ഫുട്ബോളാണ്. പഞ്ചായത്തിനെ രണ്ടായി വിഭജിച്ചുകൊണ്ട് പഞ്ചായത്തിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന പരപ്പനങ്ങാടി - കോട്ടയ്ക്കല്‍ റോഡാണ് ഇവിടെയുണ്ടായ ആദ്യത്തെ പ്രധാന ഗതാഗതപാത. ഇന്നീ റോഡ് ബോംബെ-ഇടപ്പള്ളി ദേശീയപാത 17-ന്റെ ഭാഗമാണ്. കോഴിച്ചെനയില്‍ ഒരു ബ്രാഞ്ച് പോസ്റ്റോഫീസായി ആരംഭിച്ച വാളകൊളം പോസ്റ്റോഫീസാണ് പഞ്ചായത്തിലെ ആദ്യ തപാലോഫീസ്. 1982-ലാണ് ഒരു ഹൈസ്കൂള്‍ പഞ്ചായത്തില്‍ സ്ഥാപിതമായത്. കുന്നിന്‍പ്രദേശങ്ങളിലും ചെരിഞ്ഞഭാഗങ്ങളിലും ചെയ്തുവരുന്ന പ്രധാനകൃഷി തെങ്ങാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വാഴ, കവുങ്ങ്, വെറ്റില എന്നീ കൃഷികളും വിപുലമായി നടക്കുന്നുണ്ട്. മാവ്, പ്ളാവ്, കശുമാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. മുക്കാല്‍ നൂറ്റാണ്ടു മുമ്പ് ഈ പ്രദേശത്ത് പറമ്പുവിളകള്ക്കായിരുന്നു പ്രാമുഖ്യം. അക്കാലത്തെ പ്രധാന വിള ഇഞ്ചിയായിരുന്നു. കിഴക്കന്‍, നാടന്‍ എന്നീ ഇനങ്ങളായിരുന്നു കൃഷി ചെയ്തിരുന്നത്. ഗ്രന്ഥശാലാരംഗത്ത് 1992-ല്‍ പ്രവര്‍ത്തനമാരംഭിച്ച സി.എച്ച്.സ്മാരക പഞ്ചായത്ത് ലൈബ്രറി മാത്രമാണുള്ളത്