2026-27 വാര്‍ഷിക പദ്ധതി
2026-27 വാർഷിക പദ്ധതി പതിനാലാം പഞ്ചവത്സര പദ്ധതിയുടെ അവസാന ഘട്ടവും പുതിയ ഭരണസമിതിയുടെ ആദ്യ വാർഷിക പദ്ധതിയും ആയതിനാൽ പ്രത്യേക പ്രാധാന്യമർഹിക്കുന്നു. മുൻ ഭരണസമിതിയുടെ വികസന പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനും പ്രാദേശിക സാമ്പത്തിക വികസനം, തൊഴിലവസര സൃഷ്ടി, സാമൂഹിക സുരക്ഷ, ആരോഗ്യസംരക്ഷണം, ഭവനപദ്ധതികൾ, കൃഷി-ഉൽപാദന മേഖലകളുടെ ശക്തിപ്പെടുത്തൽ എന്നിവക്ക് മുൻഗണന നൽകുന്നതിനുമാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബഡ്സ് സ്കൂൾ, അങ്കണവാടി വികസനം, ആരോഗ്യ സേവന മെച്ചപ്പെടുത്തൽ, ഹാപ്പിനസ് പാർക്ക് തുടങ്ങിയ ജനക്ഷേമ പദ്ധതികളും നൂതന പദ്ധതികളും ഉൾപ്പെടുത്തി സമഗ്രവും ജനപങ്കാളിത്തപരവുമായ വികസനമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.