കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസ്, പെര്‍മിറ്റ് ഫീസ് 10-04-2023 മുതല്‍ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവര്‍ക്ക് അധികമായി അടവാക്കിയ തുക തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ കെ-സ്മാര്‍ട്ട് വഴി 2026 ഡിസംബര്‍ 31 വരെ അപേക്ഷിക്കാവുന്നതാണ്.
തെന്നലയില്‍ ഇനി തൂഫാനടിക്കും;

September 29, 2026

ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം 'തൂഫാൻ തദ്ദേശം' പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു.ലഹരിക്കെതിരായ പോരാട്ടം പൊലീസ് നടപടികളിൽ മാത്രം ഒതുക്കാതെ ഓരോ വാർഡിലേക്കും ഓരോ വീടുകളിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൂഫാൻ തദ്ദേശം നടപ്പാക്കുന്നത്. പഞ്ചായത്തിന്‍റെ ജനകീയ അടിത്തറയും പൊലീസ് സംവിധാനത്തിന്റെ നിയമപരമായ ഇടപെടലുകളും സംയോജിപ്പിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ ജനകീയ കൂട്ടായ്മകൾ എന്നിവരും ലഹരിക്കെതിരായ ഈ ദൗത്യത്തിന്റെ ഭാഗമായി തൂഫാൻ വാരിയർമാരായി അണിനിരന്നു. പ്രസിഡന്‍റ് തൂഫാന്‍ പതാക ഉയര്‍ത്തി, തൂഫാന്‍ വാരിയര്‍മാര്‍ക്ക് ബാഡ്ജ് വിതരണം നടത്തി.

Photo