നിർമലം – പുതുയുഗ ശുചിത്വ കേരളം - ക്യാമ്പയിന് തുടക്കമായി
October 31, 2026
സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'നിർമലം – പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന്റെ ഭാഗമായി തെന്നല ഗ്രാമപഞ്ചായത്തിൽ IC 100 Challenge – I Care, I Clean, I Commit ജനകീയ ശുചിത്വ ക്യാമ്പയിന് തുടക്കം കുറിച്ചു.
മാലിന്യമുക്ത തെന്നല എന്ന ലക്ഷ്യത്തിലേക്ക് ജനപങ്കാളിത്തത്തോടെ മുന്നേറുന്നതിനും ശുചിത്വബോധവും ഉത്തരവാദിത്വവും ഓരോ പൗരനിലും വളർത്തുന്നതിനുമാണ് ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.
പഞ്ചായത്തിലെ 19 വാർഡുകളിലെയും അങ്ങാടികൾ, പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ, ജലസ്രോതസ്സുകൾ, ഓടകൾ, നടപ്പാതകൾ എന്നിവ ശുചീകരിച്ച് മാലിന്യമുക്തമാക്കുന്നതിനൊപ്പം ശുചീകരിച്ച പ്രദേശങ്ങൾ തുടർന്നും വൃത്തിയായി സംരക്ഷിക്കാനും നമുക്ക് ഒരുമിച്ച് കൈകോർക്കാം.
ക്ലബ്ബുകൾ, യുവജനസംഘടനകൾ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേന, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരുടെ പങ്കാളിത്തം ഈ പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണ്.
ശുചിത്വം ഒരു ദിവസത്തെ പ്രവർത്തനമല്ല, അത് നമ്മുടെ ജീവിതശീലമാണ്.
നമ്മുടെ നാട് വൃത്തിയാക്കാം…
നമ്മുടെ നാടിനെ മാലിന്യമുക്തമായി സംരക്ഷിക്കാം…
#ക്ലീൻ തെന്നല…
#സീറോ വേസ്റ്റ് തെന്നല!