കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസ്, പെര്‍മിറ്റ് ഫീസ് 10-04-2023 മുതല്‍ പ്രാബല്യത്തിലുണ്ടായിരുന്ന നിരക്ക് പ്രകാരം ഒടുക്കിയവര്‍ക്ക് അധികമായി അടവാക്കിയ തുക തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ കെ-സ്മാര്‍ട്ട് വഴി 2026 ഡിസംബര്‍ 31 വരെ അപേക്ഷിക്കാവുന്നതാണ്.
കേരളോത്സവം 2026- രജിസ്ട്രേഷന്‍ 23-10-2026 വരെ

October 19, 2026

തെന്നല ഗ്രാമപഞ്ചയാത്ത് കേരളോത്സവം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 23-10-2026 ന് അവസാനിക്കും. keralotsavam.com എന്ന വെബ്സൈറ്റ് വഴിയാണ് മത്സരാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

  • അത് പ്രദേശത്തെ സ്ഥലവാസികൾക്ക് മാത്രമേ പ്രഥമികതല മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതയുള്ളൂ.
  • മത്സരാർത്ഥികൾക്ക് ക്ലബുകളുടെ പേരിലും വ്യക്തിപരമായും മത്സരിക്കുന്നതിന് അവസരം നൽകിയിട്ടുണ്ട്. ക്ലബുകളുടെ പേരിൽ ഗ്രാമതലം മുതൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ അതാത് ക്ലബുകളുടെ പേരിലായിരിക്കണം സംസ്ഥാനതലം വരെയും മത്സരിക്കേണ്ടത്. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുമ്പോൾ ക്ലബ്ബിൻ്റെ പേര് നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്.
  • ഒരു ഗ്രൂപ്പ്‌ ഇനത്തിൽ മത്സരിക്കുന്ന എല്ലാ മത്സരാർത്ഥികളുടെയും രജിസ്‌ട്രേഷൻ പൂർത്തീകരിച്ചതിനു ശേഷം ടീമിലെ ഏതെങ്കിലും ഒരു വ്യക്തിയുടെ / ക്ലബ്ബിന്റെ ലോഗിനിൽ നിന്നും CREATE TEAM മെനു സെലക്ട്‌ ചെയ്ത് ടീം ആക്കിയാൽ മാത്രമേ പഞ്ചായത്തിലേക്കു ആ ഗ്രൂപ്പ്‌ ഇനത്തിന്റെ എൻട്രി ലഭ്യമാകുകയുള്ളു.
  • രജിസ്ട്രേഷൻ വീഡിയോ ടൂട്ടോറിയൽ https://youtu.be/7SDW25OQRHI?si=WNw2QwLgn09A-t5W

Photo